തെങ്ങണ ജങ്്ഷനില്‍ ഗതാഗതക്കുരുക്ക്; അധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തം
ചങ്ങനാശേരി: തെങ്ങണ ജങ്്ഷന് ഗതാഗതക്കുരുക്കഴിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ചങ്ങനാശേരി -വാഴൂര്‍ റോഡും പെരുന്തുരുത്തി - മണര്‍ക്കാട് ബൈപാസും സംഗമിക്കുന്ന പ്രധാന ജങ്ഷനാണ് തെങ്ങണ. വാഴൂര്‍ റോഡില്‍ പെരുമ്പനച്ചി മുതല്‍ തെങ്ങണവരേയും കണ്ണവട്ടവരേയുമാണ് സാധരണ കുരുക്ക് നീളുന്നത്. ബൈപാസ് റോഡില്‍ ഗുഡ്ഷെപ്പേര്‍ഡ് റോഡു മുതല്‍ തെങ്ങണ ജങ്്ഷന്വരെയും പലപ്പോഴും ഗതാഗത തടസം സാധാരണമാണ്. ബൈപാസ് റോഡിന് ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ മുതല്‍ ജങ്ഷന് വരെ വേണ്ടത്ര വീതിയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വീതിയില്ലാത്ത റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും റോഡിലേക്കിറങ്ങി നില്ക്കുന്ന വൈദ്യൂതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതും കുരുക്കിനിയാക്കുന്ന കാര്യങ്ങളാണ്.
വാഴൂര്‍ റോഡില്‍ തെങ്ങണ ജംഗ്ഷനിലെ ഓട്ടോ പാര്‍ക്കിങ് എസ്.ബി.ടി വരെ നിയന്ത്രണമില്ലാതെ നീളുന്നതും ഒരു പരിധിവരെ കുരുക്കിന് കാരണമാകുന്നുണ്ട്. ചങ്ങനാശേരി ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പില്‍ ഓട്ടോകള്‍ പര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ടെങ്കിലും അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്ഥീകരിച്ചിട്ടില്ല. കണ്ണവട്ട മുതല്‍ തെങ്ങണ ജങ്ഷന്‍വരെ റോഡിന്റെ വശങ്ങളില് അനധിക്യതമായി തടിയുരുപ്പ ടികള്‍ കൂട്ടിയിട്ടു വില്പന നടത്തുന്നതും തെങ്ങണ ജങ്ഷന് മുതല്‍ മെഡിക്കല്‍ മിഷന് ആശുപത്രി പരെ റോഡിന്റെ ഇരുഭാഗങ്ങളിലും പാര്‍ക്കു ചെയ്യുന്നതും കുരുക്കിനിടയാക്കുന്നുണ്ട്. ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്സ് ലൈറ്റിലും ഡിവൈഡറുകളിലും അനധികൃതമായി പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതും നിരോധിക്കപ്പെടേണ്ട കാര്യമാണ്. ഈ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും പാര്‍ക്കിങ് സംബന്ധിച്ച നടപടികള്‍ സ്ഥീകരിക്കാനും മാടപ്പള്ളി പഞ്ചായത്തും ത്യക്കോടിത്താനം പൊലിസും ചേര്‍ന്ന് സ്ത്വര നടപടികള്‍ സ്ഥീകരിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."