റവന്യു പിരിവ് ചിറ്റൂര്‍ താലൂക്ക് ഒന്നാം സ്ഥാനത്ത്
പാലക്കാട്: 2016-17 സാമ്പത്തിക വര്‍ഷം ജില്ലയില്‍ റവന്യു പിരിവ് വര്‍ധിപ്പിച്ച തഹസില്‍ദാര്‍മാരേയും വില്ലേജ് ഓഫിസര്‍മാരെയും കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു.
റവന്യു റിക്കവറി പിരിവില്‍ 10.61 കോടി പിരിച്ച ചിറ്റൂര്‍ റവന്യു റിക്കവറി തഹസില്‍ദാര്‍ ഒന്നാം സ്ഥാനത്തും 10.17 കോടി പിരിച്ച പാലക്കാട് റവന്യു റിക്കവറി തഹസില്‍ദാര്‍ രണ്ടാം സ്ഥാനത്തും 6.09 കോടി പിരിച്ച ഒറ്റപ്പാലം തഹസില്‍ദാര്‍ മൂന്നാം സ്ഥാനത്തുമെത്തി. കെട്ടിട നികുതി പിരിവില്‍ പാലക്കാട് തഹസില്‍ദാര്‍ ഒന്നാം സ്ഥാനവും ഒറ്റപ്പാലം തഹസില്‍ദാര്‍ രണ്ടാം സ്ഥാനവും പട്ടാമ്പി തഹസില്‍ദാര്‍ മൂന്നാം സ്ഥാനവും നേടി.
വില്ലേജ് തലത്തില്‍ റവന്യു റിക്കവറി ഇനത്തില്‍ കൂടുതല്‍ തുക പിരിച്ചെടുത്ത പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസര്‍ ഒന്നാം സ്ഥാനത്തും പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജ് ഓഫിസര്‍ രണ്ടാം സ്ഥാനത്തും തെക്കേദേശം വില്ലേജ് ഓഫിസര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ഒരുകോടിക്ക് മുകളില്‍ പിരിവ് നടത്തിയ പട്ടാമ്പി വില്ലേജ് ഓഫിസര്‍ക്ക് പ്രോത്സാഹന സമ്മാനം നല്കി. ആര്.ആര് പിരിവ് ശതമാനത്തില്‍ കെ.എസ്.എഫ്.ഇ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒന്നാം സ്ഥാനവും ആലത്തൂര്‍ തഹസില്‍ദാര്‍ രണ്ടാം സ്ഥാനവും പട്ടാമ്പി തഹസില്‍ദാര്‍ മൂന്നാം സ്ഥാനവും നേടി.
ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി ട്രോഫിയും സദ്സേവന പത്രവും നല്കി. എ.ഡി.എം എസ്.വിജയന്, സബ് കലക്റ്റര്‍മാരായ അഫ്സാന പര്വീന്, പി.ബി നൂഹ്, ആര്.ആര് ഡെപ്യുട്ടി കലക്റ്റര്‍ ആര്.നളിനി, ലീഡ് ബാങ്ക് മാനെജര്‍ പഴനിമല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."