കൊവിഡ്-19: കുവൈത്തില്‍ ആറ് മരണം കൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് ആറ് പേര്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 118 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 15691 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
പുതിയ രോഗികളില്‍ 232 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5035 ആയി. ഇന്ന് സ്ഥിരീകരിച്ചവര്‍ നേരത്തെ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗം ബാധിച്ചത്.
കുവൈത്തിലെ ഇന്നത്തെ കൊവിഡ് നില; ഏരിയ തിരച്ചുള്ള കണക്കുകള്‍
- ഫര്‍വാനിയ: 77
- സാല്‍മിയ: 64
- ഹവല്ലി: 75
- ജലീബ് അല്‍ ശുയൂഖ്: 99
പുതുതായി 246 പേര് കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4339 ആയി. നിലവില്‍ 11234 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 161 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3838 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതായും മന്ത്രാലയം വ്യക്തമാക്കി.تعلن #وزارة_الصحة عن تأكيد إصابة 841 حالة جديدة، وتسجيل 246 حالة شفاء، و 6 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID19 ، ليصبح إجمالي عدد الحالات 15691 حالة pic.twitter.com/LuMZF2REHU
— وزارة الصحة - الكويت (@KUWAIT_MOH) May 18, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."