HOME
DETAILS
MAL
കൊവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
backup
May 18 2020 | 15:05 PM
കുമ്പള(കാസര്‍കോട്): കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് മംഗല്‍പ്പാടി ഷിറിയ സ്വദേശി മുഹമ്മദ് അബൂബക്കര്‍ (57) മരിച്ചു. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തില്‍ 'റെന്റ് എ കാര്‍' കമ്പനിയിലായിരുന്നു മുഹമ്മദ് അബൂബക്കറിന് ജോലി.
ഈമാസം പതിനൊന്നിനാണ് കൊവിഡ് ലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമ്പള ഷിറിയയിലെ പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത്ത് സുഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങള്‍: മഹമൂദ് (സൗദി അറേബ്യ), ആയിശ, നഫീസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."