ഗലേയോയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
മുംബൈ: ഐ.എസ്.എല്‍ സെമിഫൈനലിനിടെ ഗുരുതര പരുക്കേറ്റ നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫെഡെറികോ ഗലേയോയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ക്ലബ് അറിയിച്ചു. എന്നാല്‍ താരത്തിന് കളത്തിലേക്ക് എന്ന് മടങ്ങാന്‍ കഴിയും എന്ന് ക്ലബ് വ്യക്തമാക്കിയില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാം എന്ന് ക്ലബ് പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റും ബംഗളൂരുവും തമ്മിലുള്ള മത്സരത്തിന്റെ രണ്ട@ാം പകുതിയില്‍ ആയിരുന്നു ഗലേയോയ്ക്ക് പരുക്കേറ്റത്. ബംഗളൂരു സ്ട്രൈക്കര്‍ മികു ഷോട്ട് എടുക്കുന്നതിനിടയില്‍ നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്ഡറുടെ കാലില്‍ കിക്ക് ചെയ്യുകയായിരുന്നു. ഗലേയോയുടെ ഷിന് ബോണില്‍ ര@ണ്ട് പൊട്ടലുകള്‍ ഉള്ളതായി നോര്‍ത്ത് ഈസ്റ്റ് ക്ലബ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരുക്കാണ് ഏറ്റിട്ടുള്ളത്.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും ഈ സീസണില്‍ താരം സ്വന്തമാക്കിയിട്ടു@ണ്ട്. പരുക്ക് ഭേദമാകണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുത്തേക്കും എന്നാണ് വിവരങ്ങള്‍.
അതേ സമയം സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് പകരക്കാരനെ തേടേണ്ടി വരും. നോര്‍ത്ത് ഈസ്റ്റിന്റെ മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഫെഡറിക്കോയുടെ അഭാവം നോര്‍ത്ത് ഈസ്റ്റിന് വന്‍ നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."