നെഞ്ചിടിപ്പോടെ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള അഞ്ചാം ഏകദിനം ഇന്ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടക്കും. ഇന്നത്തെ മത്സരം വരുതിയിലാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അതേ സമയം മികച്ച ഫോമില്‍ നില്ക്കുന്ന ആസ്ത്രേലിയയെ പരാജയപ്പെടുത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ആദ്യ രണ്ടണ്ടു മത്സരങ്ങളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അഞ്ചു മത്സര ഏകദിന പരമ്പര ഇന്ത്യ ഉറപ്പിച്ചുവെന്ന ആഹ്ലാദത്തിലായിരുന്നു ആരാധകര്‍. മൂന്നാം ഏകദിനത്തില്‍ ഓസീസ് തിരിച്ചടിച്ചപ്പോഴും ബാക്കിയുള്ള ര@ണ്ടു കളികളിലൊന്നില്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്ന് ആരാധകര്‍ ആശ്വസിച്ചു. എന്നാല്‍ നാലാം ഏകദിനത്തില്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തി ഓസീസ് ഇന്ത്യയെ മലര്‍ത്തിയടിച്ചതോടെ ആരാധകരുടെയും ഇന്ത്യയുടെയും നെഞ്ചിടിപ്പ് വര്‍ധിച്ചിട്ടുണ്ട്. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നതില്‍ ഇന്ത്യയും ഓസീസും ഒരുപോലെ സമ്മര്‍ദ്ദത്തിലാണ് ഇറങ്ങുക. തൊട്ടുമുന്‍പത്തെ ര@ണ്ടു മല്‍സരങ്ങളിലും ജയിക്കാനായത് ഓസീസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
നാലാം ഏകദിനത്തില്‍ 350ന് മുകളില്‍ സ്കോര്‍ ചെയ്തെങ്കിലും ഇന്ത്യക്ക് ജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബൗളിങ്ങിലെ പോരായ്മയും ഫീല്‍ഡിങ്ങിലെ കുറവുകളുമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന മൂന്ന് വിലപ്പെട്ട ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കളഞ്ഞുകുളിച്ചത്. കീപ്പര്‍ പന്തിനും താരങ്ങളെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനാവാത്തതായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായത്. ബാറ്റിങ് നിരയുടെ ഫോം ഇപ്പോഴും ഇന്ത്യക്ക് അത്ര ആശ്വാസം നല്‍കുന്നതല്ല. ക്യാപ്റ്റന്‍ വിരാട് കോലിക്കൊഴികെ ഇന്ത്യന്‍ ബാറ്റിങില്‍ മറ്റാര്‍ക്കും പരമ്പരയില്‍ സ്ഥിരതയുള്ള പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
മധ്യനിരയില്‍ ഒരാളെപ്പോലും ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാറ്റിങ് നിര മികവിലേക്കുയര്‍ന്നില്ലെങ്കില്‍ അഞ്ചാം ഏകദിനത്തിലും ഇന്ത്യയുടെ കാര്യങ്ങല്‍ പരുങ്ങലിലാകും. ഇന്ത്യന്‍ ബൗളിങ് നിരക്കും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. കുല്‍ദീപ് യാദവും, ജസ്പ്രീത് ബുംറയും മാത്രമാണ് ബൗളിങ് നിരയില്‍ അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യ പരാജയപ്പെട്ട രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിങ് പരാജയമായിരന്നു.
ഈ പരമ്പരയിലെ നാലു കളികളില്‍ ര@ണ്ടു തവണയും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ബൗളര്‍മാര്‍ക്കായിട്ടില്ല. നാലാം ഏകദിനത്തിലെ 358 റണ്‍സ് മറികടക്കുന്നത് തടയാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ധോണിയുടെ അഭാവവും അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കു തിരിച്ചടിയാവും. ധോണിക്കു അവസാന ര@ണ്ടു കളികളില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. ധോണിയുടെ അഭാവത്തില്‍ വിക്കറ്റിന് പിന്നിലെത്തിയ ഋഷഭ് പന്തിന്റെ പിഴവുകളാണ് നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ മുഖ്യ കാരണം. സമ്മര്‍ദ ഘട്ടങ്ങളില്‍ ധോണിയുടെ തീരുമാനങ്ങള്‍ പലപ്പോഴും വിജയം കാണാറുണ്ട്. നാലാം ഏകദിനത്തില്‍ ഒരു പക്ഷെ ധോണിയുണ്ടായിരുന്നെങ്കില്‍ പല ഘട്ടങ്ങളും ഇന്ത്യക്ക് അനായാസം മറികടക്കാമായിരുന്നു.
ആസ്ത്രേലിയയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ ജയത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."