HOME
DETAILS

വിദേശത്തുള്ളവരുടെ റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ചവര്‍ ഔദ്യോഗിക അറിയിപ്പ് വരെ കാത്തിരിക്കണമെന്ന്

  
backup
May 19 2020 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%80-%e0%b4%8e%e0%b4%a8%e0%b5%8d

ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട് റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ചവര്‍ ഔദ്യോഗിക അറിയിപ്പ് വരെ കാത്തിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. സഊദിയില്‍ കൊവിഡ് അവസാനിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായ ശേഷമേ വിദേശത്തുള്ളവരുടെ റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കുകയുള്ളൂ. അതിന് മുമ്പ് അത്തരം സര്‍വീസുകള്‍ ലഭ്യമായിരിക്കില്ലെന്നും ജവാസാത്ത് അധികൃതർ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന വിദേശത്തുള്ളവരുടെയും ഇവിടെയുള്ളവരുടെയും ഇഖാമയുടെ കാലാവധി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കിയിട്ടുണ്ട്.
സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ (മൊഫ) വെബ്‌സൈറ്റില്‍ പോയി റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കണമെന്നും അപ്പോള്‍ രണ്ട് മാസത്തേക്ക് നീട്ടിക്കിട്ടുമെന്നും അല്ലാത്തവര്‍ക്ക് സഊദിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നപോലെയുള്ള സര്‍വീസ് ദിയില്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനുള്ള സര്‍വീസ് ഒന്നര മാസം മുമ്പാണ് സമ്പൂര്‍ണമായി നിര്‍ത്തിവെച്ചത്. സൈറ്റ് തുറക്കുമ്പോള്‍ തന്നെ കൊവിഡാനന്തരം ഔദ്യോഗിക അറിയിപ്പ് വന്നതിന് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ എന്ന പ്രത്യേക അറിയിപ്പാണ് കാണാനാവുക. വീണ്ടും മുന്നോട്ട് പോയാല്‍ ഈ സര്‍വീസ് ഇപ്പോള്‍ ലഭ്യമല്ലെന്നും പിന്നീട് വീണ്ടും ശ്രമിക്കണമെന്നുമുള്ള സന്ദേശം ലഭിക്കും. അഥവാ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നര്‍ഥം.
അതേസമയം സഊദിയിലുള്ളവര്‍ റീ എന്‍ട്രി അടിച്ചിട്ടുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കാന്‍സല്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലാവധിയില്‍ റീ എന്‍ട്രി അവസാനിക്കുന്നവര്‍ക്ക് മൂന്നുമാസത്തേക്ക് ഓട്ടോമാറ്റിക് ആയി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റിലുള്ളവര്‍ക്ക് 60 ദിവസം മാത്രമേ സഊദിയില്‍ താമസിക്കാനുള്ള അനുമതിയുള്ളൂ. 60 ദിവസത്തിന് മുമ്പ് അവര്‍ക്ക് രാജ്യം വിട്ടുപോകാനായില്ലെങ്കില്‍ കാന്‍സല്‍ ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും ഫൈനല്‍ എക്‌സിറ്റ് അടിക്കാം. കാന്‍സല്‍ ചെയ്തില്ലെങ്കില്‍ ആയിരം റിയാലാണ് പിഴ. നാട്ടിലേക്ക് പോകാനും സാധിക്കില്ല. ഇഖാമ കാലാവധിയില്ലെങ്കില്‍ ഇഖാമ പുതുക്കിയ ശേഷമാണ് ഫൈനല്‍ എക്‌സിറ്റ് വീണ്ടും അടിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago