വിഷു- ഈസ്റ്റര്‍ പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു
വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ സംഘടിപ്പിച്ച വിഷു - ഈസ്റ്റര്‍ പച്ചക്കറി വിപണന മേള പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ഒല്ലേക്കാട്ട് സുദര്‍ശന് കണിവെള്ളരി നല്‍കി ആദ്യവില്‍പ്പന നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി വടക്കന്‍ അധ്യക്ഷനായി. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറികളാണ് മേളയില്‍ എത്തിച്ചത്.
വിവിധ കുടുബശ്രീ, ജെ.എല്‍.ജി ഗ്രൂപ്പിന്റെ വിളകളും ഉണ്ടായിരുന്നു. കൃഷി ഓഫിസര്‍ എം.കെ അനിത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വേലുകുട്ടി, രത്‌നവല്ലി സുരേന്ദ്രന്‍, മെമ്പര്‍മാരായ ഷീല ചന്ദ്രന്‍, അഷ്‌റഫ് തങ്ങള്‍, എം.എം വാസന്തി, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.
കൊടകര: വിഷുക്കണി നാടന്‍ പച്ചക്കറി ചന്തക്ക് കൊടകരയില്‍ തുടക്കമായി. കൊടകര പഞ്ചായത്ത് കൃഷിഭവന്‍ ഫാര്‍മേര്‍സ് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ചന്തയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.എല്‍ പാപ്പച്ചന്‍, ജോയ് നെല്ലിശ്ശേരി വിലാസിനി ശശി എന്നിവര്‍ സംസാരിച്ചു.
അരിമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വില നിയന്ത്രണ ഇടപെടലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ വിഷു ഈസ്റ്റര്‍ പച്ചക്കറി ചന്ത അരിമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് മുറ്റത്താണ് ചന്ത. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.സി സതീഷ് അധ്യക്ഷനായി. 2016 - 17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഈ ചന്ത ഒരു സ്ഥിരം സംവിധാനമായി നിലനിര്‍ത്തുമെന്ന പ്രത്യേകതയുമുണ്ട്. നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ന്യായ വിലക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങി വിപണനം നടത്തുന്ന സ്ഥിരം ചന്തയാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ചന്തയിലേക്ക് ദിനംപ്രതി ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നിരവധി കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ സജ്ജമായി കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് വിപണന കേന്ദ്രം സെക്രട്ടറി കെ.എം ഗോപിദാസന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫിസര്‍ എസ്.മിനി എന്നിവര്‍ സംസാരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ചന്തപ്രവര്‍ത്തിക്കുക. അരിമ്പൂരില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് പുറമെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള പച്ചക്കറികളും ശേഖരിക്കും.
എരുമപ്പെട്ടി: സംസ്ഥാന കൃഷിവകുപ്പിന്റേയും കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വിഷ രഹിത നാടന്‍ പഴം പച്ചക്കറി വിഷു - ഈസ്റ്റര്‍ ചന്തയുടെ ഉദ്ഘാടനം കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം നൗഷാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എം മുഹമ്മദ് കുട്ടി, വാര്‍ഡ് മെമ്പര്‍ ജലീല്‍ ആദൂര്‍, ടി.പി ജോസഫ്, ടി.കെ ശിവശങ്കരന്‍, ഒ.എസ് വാസുദേവന്‍, പി .എസ് പ്രസാദ്, കൃഷി ഓഫിസര്‍ റിയ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
വെള്ളാങ്ങല്ലൂര്‍: ജൈവ കര്‍ഷക സംഘടനയായ ഗ്യാപ്പ്, പട്ടേപ്പാടം റൂറല്‍ സഹകരണ ബാങ്ക്, പട്ടേപ്പാടം ക്ഷീര സംഘം,താഷ്‌ക്കന്റ് ലൈബ്രറി ചെഞ്ചീര കാര്‍ഷിക ക്ലബ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള ജൈവപച്ചക്കറി വിഷു ചന്ത വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.ആദ്യ വില്‍പന വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര നിര്‍വ്വഹിച്ചു. ചടങ്ങില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അബ്ദുല്‍ ഖാദര്‍ അധ്യക്ഷയായി. വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല പ്രസാദ് പദ്ധതി വിശദീകരണം നടത്തി.കൃഷി ഓഫീസര്‍ പി.ഒ തോമസ്, ബ്ലോക്ക് മെമ്പര്‍ ഗീത മനോജ്, പഞ്ചായത്ത് അംഗം ടി.എസ് സുരേഷ്, റൂറല്‍ ബാങ്ക് പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം,ക്ഷീര സംഘം പ്രസിഡന്റ് കെ.കെ ഗോപി, ചെഞ്ചീര കാര്‍ഷിക ക്ലബ് പ്രസിഡന്റ് കെ.കെ ജോഷി എന്നിവര്‍ സംസാരിച്ചു. വി.വി തിലകന്‍ സ്വാഗതവും, ഷൈല സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."