HOME
DETAILS
MAL
വിളയൂര്‍- കൊപ്പം സമഗ്ര കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ജൂലായ് അഞ്ചിന്
backup
June 25 2018 | 08:06 AM
കൊപ്പം: വിളയൂര്‍- കൊപ്പം ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് മൂന്നിന് കരിങ്ങനാട്കുണ്ടില് മന്ത്രി മാത്യൂ ടി തോമസ് നിര്‍വഹിക്കും.
പദ്ധതിക്കായി കരിങ്ങനാട്കുണ്ടിനു സമീപം 2016ല്‍ കണ്ടെത്തിയ 72 സെന്റ് സ്ഥലത്താണ് പ്രവൃത്തികള്‍ തുടങ്ങുക. പുലാമന്തോള്‍ പാലത്തിനു സമീപം പാലക്കാട് ജില്ലാപഞ്ചായത്ത് നിര്‍മിച്ച തടയണയില്‍നിന്ന് വെള്ളം എത്തിച്ച് ശുദ്ധീകരിച്ചാണ് രണ്ടു പഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കുന്നത്. ഈ കുടിവെള്ള പദ്ധതി വരുന്നതോടെ ഇരുപഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശ്വാശത പരിഹാരമാകും. പ്രവര്ത്തനോദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം വിളയൂര്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."