എഴുവന്തലയില്‍ അപകടം: കാര്‍ വയലിലേക്ക് തെന്നിയിറങ്ങി
വല്ലപ്പുഴ: കൊപ്പം-പേങ്ങാട്ടിരി പാതയിലെ എഴുവന്തലയില്‍ അമിത വേഗതയിലെത്തിയ ബസ് കാറിലിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചെതിനെ തുടര്‍ന്ന് കാര്‍ വയലിലേക്ക് തെന്നിയിറങ്ങി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊപ്പം ഭാഗത്തുനിന്ന് വന്ന ബസില്‍ നിന്നും രക്ഷപ്പെടാനാണ് പേങ്ങാട്ടിരി ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ഡ്രൈവര്‍ ശ്രമിച്ചത്. ബസ് കാറിലുരസിയതിനെ തുടര്‍ന്ന് കാറിന്റെ വലതുഭാഗം ഭാഗികമായി തകര്‍ന്നു. റോഡ് റബറൈസ് ചെയ്തതിനുശേഷം അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞതും അപകടത്തിന്റെ തീവ്രത കുറച്ചു. റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കുളത്തിന് കൈവരികളോ സൈന്‍ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. ഇതിനടുത്തായി വേറെ രണ്ടുകുളങ്ങളും കൈവരി സ്ഥാപിക്കാത്തവയുണ്ട്. ഇതുസംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."