HOME
DETAILS
MAL
മെഡിക്കല്‍ കോളജ് നേതൃരോഗ വിഭാഗത്തിലെ എ.സി പണിമുടക്കി: ശസ്ത്രക്രിയകള്‍ മുടങ്ങി
backup
April 12 2017 | 19:04 PM
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ തിയറ്ററിലെ എയര്‍ കണ്ടീഷന്‍ തകരാറിലായതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. ഇന്നലെ നടക്കേണ്ടിയിരുന്ന നേത്ര രോഗ വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. അതേ സമയം ജനറല്‍ സര്‍ജറി, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളിലെ ശീതീകരണ സംവിധാനവും താറുമാറായി കിടക്കുകയാണ്. ഇവിടങ്ങളിലെ ശസ്ത്രക്രിയകളും ഏത് സമയത്തും സ്തംഭിക്കാവുന്ന അവസ്ഥയിലായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. നിലവില്‍ ആവശ്യമായ തണുപ്പില്ലാതെയാണ് ഇവിടെയും ശസ്ത്രക്രിയകള്‍ നടക്കുന്നത്. രോഗികള്‍ക്ക് അണുബാധ ഏല്ക്കുമെന്നുള്ള ഭയാശങ്കയിലാണ് ഡോക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."