HOME
DETAILS

ഓണ്‍ലൈനില്‍ എങ്ങനെ പഠിക്കും?

  
backup
May 19 2020 | 03:05 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95

 

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള സൗകര്യങ്ങളില്ല.
2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലെന്ന് സര്‍വേ ഫലം.
ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെ, വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിവരശേഖരണത്തിലാണ് കണ്ടെത്തല്‍. കൊവിഡ് ഭീഷണിയില്‍ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ വിക്ടേഴ്‌സ് ടിവി ചാനല്‍, വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ് എന്നിവയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി എസ്.സി.ഇ.ആര്‍.ടി, കൈറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന 43 ലക്ഷം വിദ്യാര്‍ഥികളില്‍നിന്നാണ് സമഗ്ര ശിക്ഷ കേരളം വിവരശേഖരണം നടത്തിയത്.
ഇവരില്‍ 2,61,000 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കിട്ടുന്നതിനുള്ള സൗകര്യമില്ല. ആകെ വിദ്യാര്‍ഥികളില്‍ ആറു ശതമാനം പേര്‍ക്കാണ് വീട്ടില്‍ ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തത്.
സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ കൂടുതലുള്ളത് വയനാട് ജില്ലയിലാണ്, 21,653 പേര്‍.
വയനാട്ടിലെ പൊതുവിദ്യാലയങ്ങളിലുള്ള ആകെ വിദ്യാര്‍ഥികളുടെ 15 ശതമാനമാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആകെ കുട്ടികളില്‍ 7.5 ശതമാനം പേര്‍ക്കും സൗകര്യമില്ല. അതേസമയം എയ്ഡഡ് വിദ്യാലയങ്ങളുടെ കൂടി കണക്കെടുത്താല്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും കൂടും. ഇവര്‍ക്കായി പകരം സംവിധാനം ആലോചിക്കുകയാണ് അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago