HOME
DETAILS
MAL
മലിനജലം റോഡിലേക്ക് ഒഴുക്കുന്നെന്ന് പരാതി
backup
June 25 2018 | 08:06 AM
മലമ്പുഴ: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലുകളിലെയും വീടുകളിലെയും മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. സ്നേക്ക് പാര്‍ക്കുവരെ ഒഴുകിയെത്തുന്ന ഈ മലിനജലത്തില്‍ ചവിട്ടിയാണ് വിനോദസഞ്ചാരികള്‍ പോകുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം യാത്രക്കാരുടെ ശരീരത്തിലേക്കു തെറിക്കുന്നതും പതിവാണ്.
വീടുകളിലെ അഴുക്കുവെള്ളവും റോഡിലേക്ക് ഒഴുക്കുന്നത് പതിവായിരിക്കുകയാണ്. വീടുപണിയുമ്പോള്‍ അഴുക്കുവെള്ളം അതത് പറമ്പുകളില്‍ കുഴികളുണ്ടാക്കി തിരിച്ചുവിടണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇക്കൂട്ടര്‍ വെള്ളം റോഡിലേക്ക് വിടുന്നത്. ഉടന്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി കര്‍ശനനടപടിയെടുക്കണമെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."