കമ്പനി രജിസ്‌ട്രേഷനിലെ പുതിയ മാനദണ്ഡം: അവബോധം സൃഷ്ടിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ക്യാംപുകള്‍
തിരുവനന്തപുരം: കമ്പനികളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാംപുകള്‍ നടത്തുന്നത്.
ഉപയോക്താക്കളെ അറിയുക (കെ.വൈ.സി) മാനദണ്ഡങ്ങളിലെ പുതിയ നടപടിക്രമങ്ങളനുസരിച്ച് ഇന്ത്യയിലെ 12 ലക്ഷം കമ്പനികള്‍ തങ്ങളുടെ എല്ലാ വിവരങ്ങളും ഇ ഫയലിങിലൂടെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം.
ആക്ടീവ് കമ്പനി ടാഗിങ് ഐഡന്റിറ്റീസ് ആന്‍ഡ് വെരിഫിക്കേഷന്‍ (ആക്ടീവ്) എന്നറിയപ്പെടുന്ന ഐ.എന്‍.സി 22എ ഇ ഫോം പ്രകാരം 2017 ഡിസംബര്‍ 31ന് മുന്‍പ് സ്ഥാപിക്കപ്പെട്ട എല്ലാ കമ്പനികളും രജിസ്‌ട്രേഡ് ഓഫിസ് അടക്കമുള്ള വിവരങ്ങള്‍ ഏപ്രില്‍ 25ന് മുന്‍പ് കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഇത്തരം കമ്പനികളെ ആക്ടീവ് നോണ്‍ കംപ്ലൈന്റ് വിഭാഗത്തിലേക്ക് മാറ്റും.
മൂലധന ഘടനയില്‍ മാറ്റംവരുത്തുന്നതിനും സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനുമൊക്കെ ഇത് തടസമാകും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളെ ആയതിനാലാണ് ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 18ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെ.എസ്.യു.എം ഓഫിസുകളില്‍വച്ചായിരിക്കും ക്യാംപുകള്‍.
കെ.വൈ.സി മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വേേു:െമേഃഴൗൃൗ.ശിരീാുമി്യഹമംളീൃാശിര22മമരശേ്‌ല.വാേഹ എന്ന വെബ്‌ലിങ്കില്‍ ലഭിക്കും. വേേു:െമേൃൗേുാശശൈീി.സലൃമഹമ.ഴീ്.ശിുമഴലിെര22 എന്ന വെബ്‌സൈറ്റില്‍നിന്ന് ക്യാംപുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."