ലോകപൈതൃക ദിനാചരണം നടത്തും
ഗുരുവായൂര്‍: ലോകപൈതൃക ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ പൈതൃകത്തിന്റെ നേതൃത്വത്തില്‍ സംരക്ഷിത ചുമര് ചിത്രങ്ങളുടെയും, പൈതൃക വസ്തുക്കളുടെയും പ്രദര്‍ശനവും, സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 16,17,18 തീയതികളില്‍ നഗരസഭ ലൈബ്രറി ഹാളിലാണ് പ്രദര്‍ശനം. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജയകുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചുമര് ചിത്രകാരന് കെ.കെ. വാര്യര്‍ സംരക്ഷിച്ചു വരുന്ന ചുമര് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടൊപ്പം പൈതൃക വസ്തുക്കളും പ്രദര്‍ശിപ്പിക്കും. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന് എന്നിവര്‍ മുഖ്യാതിഥികളാകും. പൈതൃകം ഭാരവാഹികളായ ഡോ. കെ.ബി. സുരേഷ്, അഡ്വ. രവി ചങ്കത്ത്, മധു കെ. നായര്‍, കെ. സുഗതന്, കെ.കെ. ശ്രീനിവാസന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."