HOME
DETAILS
MAL
പള്ളി ദര്സുകള് നാടിന്റെ ഐശ്വര്യം: സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍
backup
June 25 2018 | 08:06 AM
കൊപ്പം: പള്ളി ദര്സുകള് പ്രവാചക കാലം മുതല്‍ നടപ്പുള്ളതാണെന്നും ഇന്നും മദീന മസ്ജിദില്‍ ഈ സമ്പ്രദായമുണ്ടെന്നും സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍. ദര്സുകള് നാടിന്റെ ഐശ്വര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ വല്ലപ്പുഴ പറഞ്ഞു.
തെക്കുമ്മല അന്‍സാര്‍ നഗര്‍ ജുമാമസ്ജിദില്‍ സയ്യിദ് അബ്ദുല്‍ ഹക്കീം ദാരിമിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ദര്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ അധ്യക്ഷനായി. എം. മുഹമ്മദ് കുട്ടി മുസ്ലിയാര്, എം. മാനുഹാജി, എം.സി സൈതലവി ഹാജി, പി.എ മുഹമ്മദ് ഹാജി, അബ്ദുല്‍ അസീസ് ഫൈസി, അബ്ദുറഹ്മാന് മൗലവി, ഇസ്മയില്‍ ബാഖവി, ശംസുദ്ധീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."