ആരോഗ്യരംഗത്ത് സഹകരിക്കാന്‍ കേരളത്തിന് മോള്‍ഡോവയുടെ ക്ഷണം
കൊച്ചി: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയുമായി ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സഹകരിക്കുവാന്‍ കേരളത്തിന് ക്ഷണം. മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയുടെ ചാന്‍സലറും മുന്‍ ആരോഗ്യമന്ത്രിയുമായ ഡോ.ഇയോണ്‍ അബാബിയും സംഘവും മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ ഉയര്‍ന്ന നിലവാരവും മികവിനെയും ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഇയോണ്‍ അബാബി പ്രത്യേകം അഭിനന്ദിച്ചു.
മോള്‍ഡോവയില്‍നിന്ന് കേരളത്തിലെ തിരഞ്ഞെടുത്ത മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയുമായി സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പിന് ധാരണാപത്രം ഒപ്പിടാമെന്ന് അറിയിച്ചു.
ഒരു മാസം മുതല്‍ ആറുമാസം വരെയുള്ള വിവിധതരം ഇന്റേണ്‍ഷിപ്പുകള്‍ക്കായിരിക്കും വിദേശത്തുനിന്നും വിദ്യാര്‍ഥികള്‍ എത്തുക. നിലവില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മോള്‍ഡോവയിലെ യൂനിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്ര പഠനം നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സംഘം മോള്‍ഡോവയിലേക്ക് ക്ഷണിച്ചു. സര്‍വകലാശാല വൈസ് റെക്ടര്‍ ഡോ. ഇഗോര്‍ സെമോര്‍ട്ടര്‍, പ്രൊഫ. ലുഡ് വില അബാബി, ഇന്ത്യന്‍ പ്രതിനിധി ആര്‍. മനു, ഔഷധി ചെയര്‍മാന്‍ ഡോ. കെ.ആര്‍ വിശ്വംഭരന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."