സുകൃതങ്ങളുടെ സുഗന്ധവുമായി ഇന്ന് ഇരുപത്തിയേഴാം രാവ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷയുമായി റമദാനിലെ ഇരുപത്തിയേഴാം രാവായ ഇന്ന് വിശ്വാസികള്‍ മിഴിനനഞ്ഞ് പ്രാര്‍ഥനാനിരതരാകും. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പള്ളികളില്‍ നിയന്ത്രണമുള്ളതിനാല്‍ ഇത്തവണ വീടുകളില്‍ വച്ചാണ് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുക. വിവിധ സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ അനുഗ്രഹ പ്രഭാഷണങ്ങളും ദിക്ര്‍ ദുആ സദസ്സുകളും നടക്കും. സാധാരണയുള്ള തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് പുറമെ തസ്ബീഹ് നിസ്‌കാരം, തഹജ്ജുദ് എന്നിവയും വീടുകളില്‍ വച്ച് നിര്‍വഹിക്കും. ആദ്യത്തെ ഇരുപത് ദിനങ്ങളിലെ വ്രതാനുഷ്ഠാനത്തിലൂടെ അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും നേടി, അവസാനത്തെ പത്തില്‍ വിശ്വാസികള്‍ നരകമോചനം പ്രതീക്ഷിക്കുകയാണ്.
റമദാനിലെ ഏറ്റവും വിശേഷപ്പെട്ട രാവാണ് നിര്‍ണയത്തിന്റെ രാത്രി എന്നര്‍ഥമുള്ള ലൈലത്തുല്‍ ഖദ്ര്‍. അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലാണ് ലൈലത്തുല്‍ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."