തൃശ്ശൂര്‍ പൂരം നടത്താന്‍ മാതൃകാ മാനദണ്ഡങ്ങള്‍ രൂപീകരിച്ചു
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം നടത്താന്‍ മാതൃകാ മാനദണ്ഡങ്ങള്‍ രൂപീകരിച്ചു. വ്യവസായമന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ എം.എല്‍.എ കൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, കേന്ദ്ര സര്‍ക്കാര്‍ പ്രിതിനിധികളായി ഹൈദാബാദിലെ ഡെപ്യൂട്ടീ ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ആര്‍. വേണുഗോപാല്‍, എസ്.എം. കുല്‍ക്കര്‍ണി, എസ്. സ്‌ക്കന്തസാമി എന്നിവര്‍ പങ്കെടുത്തു. കലക്ടര്‍ കൗശികന്‍, തൃശ്ശൂര്‍ സിറ്റി-റൂറല്‍ പൊലിസ് ഓഫിസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പൂരം നടത്തുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുകയും, അത് പാലിച്ചുകൊണ്ടുമായിരിക്കും പരിപാടി നടത്തുക. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് ഒരു വീഴ്ചയും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. എല്ലാ സ്‌ഫോടക വസ്തുക്കളിലും പൊട്ടാസ്യം ക്ലോറൈറ്റ് ഒഴിവാക്കും. ശിവകാശിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫയര്‍ വര്‍ക്‌സ് ആന്റ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സെന്ററില്‍ നിന്നുള്ള അനുമതിയോടു കൂടിയേ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ വെടിക്കെട്ടുകള്‍ നടത്താന്‍ പാടുള്ളൂ. ഈ സ്ഥാപനത്തിന്റെ അനുമതി ഒരാഴ്ചക്കുള്ളില്‍ നേടണം. പൂരത്തിന്റെ വിവിധ കമ്മിറ്റികള്‍ക്ക് 2000 കിലോയില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. തീ പിടിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഹൈ വോളിയം ലോങ് റേഞ്ച് (എച്ച്.വി.എല്‍.ആര്‍) ഓട്ടോമാറ്റിക് മോണിറ്റര്‍ സിസ്റ്റം ഉപയോഗിച്ച് അണയ്ക്കാന്‍ സംവിധാനം കൊണ്ടുവരും. ഇത് വി.എസ്. സുനില്‍ കുമാറിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഫണ്ട് ചെലവഴിച്ചായിരിക്കും നടപ്പാക്കുക. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് തിളക്കമുള്ള പ്രത്യേക കവചങ്ങള്‍ നല്‍കും. അതിവേഗം തീ നിയന്ത്രണ വിധേയമാക്കുന്നതിനും അണയ്ക്കുന്നതിനും ക്വിക്ക് മാക്‌സ് ഫ്യൂസ് സിസ്റ്റം ഉപയോഗിക്കുമെന്നും യോഗതീരുമാനം. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് പൂരക്കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."