തുടര്‍ക്കഥയായി അതിഥി തൊഴിലാളികളുടെ അപകട മരണങ്ങള്‍; ബിഹാറില്‍ ഒമ്പതും മഹാരാഷ്ട്രയില്‍ നാലും യു.പിയില്‍ മൂന്നും പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ദുരിത യാത്രക്കൊടുവില്‍ വീടെത്തും മുമ്പ് മുമ്പ് മരണത്തിന് കീഴടങ്ങിയ അതിഥി തൊഴിലാളികളുടെ പട്ടികയിലേക്ക് പതിനാറു പേര്‍ കൂടി. മഹാരാഷ്ട്രയിലും യുപിയിലുമായുണ്ടായഅപകടത്തില്‍ ഇന്ന് ഏഴു പേരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഝാന്‍സി- മിര്‍സാപൂര്‍ ഹൈവേയില്‍ ടയര്‍ പൊട്ടി ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീ തൊഴിലാളികളാണ് മരിച്ചത്. 132 പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍ നിന്നും നടക്കാനാരംഭിച്ച് സംഘത്തെ യു.പിയിലെ ട്രക്ക് ഡ്രൈവര്‍ നാടെത്തിക്കാമെന്നേറ്റ് വണ്ടിയില്‍ കയറ്റിയതായിരുന്നു.
പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് എസ്.പി അറിയിച്ചു.
മഹാരാഷ്ട്രയില്‍ ബസ് ട്രക്കിലിടിച്ചാണ് നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. 15പേര്‍ക്ക് പരുക്കേറ്റു. സോളാപൂരില്‍ നിന്ന് ജാര്‍കണ്ഡിലേക്ക് പോവുകയായിരുന്നു ബസ്.
നാടണയാനുള്ള നടത്തത്തിനെ നിരവധി പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇന്നലെയുണ്ടായ അപക
ത്തില്‍ മാത്രം 28പേര്‍ കൊല്ലപ്പെട്ടിരുന്നു.
ട്രക്കും ബസും കൂട്ടിയിടിച്ചാണ് ബിഹാറിലെ ഭഗല്‍പൂരിലും അപകടമുണ്ടായത്. ഒമ്പതു തൊഴിലാളികളാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."