സൗരോര്‍ജ വൈദ്യുതി ഉല്പാദനത്തില് സ്വയംപര്യാപ്തത നേടാന്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ
ചിറ്റൂര്‍: സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭ. നഗരസഭകാര്യാലയത്തിനാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ സോളാര്‍ പാനലുകള്‍ കെട്ടിടങ്ങള്‍ക്കു മുകളിലായി സ്ഥാപിച്ചു.
2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.30 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതിക്ക് കെ .എസ്.ഇ ബിയുടെ അംഗീകാരം ല'ഭിച്ച് കമ്മിഷന് ചെയ്തു. 20 കിലോ വാട്ട് ശേഷിയുള്ള ഗ്രിഡ് കെ.എസ്.ഇ.ബിയുമായി നേരിട്ട് ബന്ധിപ്പിച്ചാണു വൈദ്യുതി ക്രമീകരണം നടത്തിയിട്ടുള്ളത്.
ഘട്ടംഘട്ടമായി നഗരസഭയുടെ കീഴിലുള്ള പൊതുസ്ഥാപനങ്ങളില്കൂടി സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ടെന്നും അതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയര്മാന് കെ മധു പറഞ്ഞു. സൗരോര്‍ജ പാനലില്‍ നിന്നും പ്രതിദിനം 80 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നഗരസഭകാര്യാലയത്തിന്റെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്കു വില്‍ക്കാനും സാധിക്കും.
പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തുകെണ്ട് നഗരസഭാധ്യക്ഷന്‍ കെ മധു ഉദ്ഘാടനം ചെയ്തു. കെ സി പ്രീത്, എ കണ്ണന്‍കുട്ടി, ടി എസ് തിരുവെങ്കിടം, ജി.സാദിഖ് അലി, എസ് സുന്ദരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."