HOME
DETAILS

വടകരയുടെ പ്രിയ ഉണ്ണികൃഷ്ണനും ചര്‍ക്കയും

  
backup
March 12 2019 | 19:03 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d

#അഷറഫ് ചേരാപുരം


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം പോരാട്ടപ്പെരുഞ്ചൂടിലേക്ക് നീങ്ങവെ സംസ്ഥാനത്തെ ശ്രദ്ധേയമായൊരു രണഭൂമിയായി മാറുകയാണ് കടത്തനാട്. യോദ്ധാക്കളുടെ വീരശൂര കഥകള്‍ക്ക് പഞ്ഞമില്ലാത്ത ഭൂമിയാണ് വടകര ദേശം. പതിറ്റാണ്ടുകള്‍ ഇടതിനോടൊപ്പം നിന്ന ഈ ചുവന്ന മണ്ണില്‍ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍ കഴിഞ്ഞ ഒരു ദശകമായി പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ ആദര്‍ശ ശുദ്ധികൊണ്ടു മാത്രമായിരുന്നില്ല. ഇവിടെ രാഷ്ടീയാന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊന്തി പൊടിപറപ്പിച്ച ചില കാറ്റുകള്‍ കൊണ്ടു കൂടിയായിരുന്നു.


വടകരയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചുവരെഴുത്തുകളില്‍ ഇപ്പോഴും മാഞ്ഞുതീരാത്ത ഒരു പേരും ചിഹ്നവുമുണ്ട്. കാലവും സ്വന്തം പാര്‍ട്ടിയും എത്രതന്നെ വിസ്മൃതിയുടെ വേലികള്‍ക്കപ്പുറത്തേക്ക് മാറ്റിനിര്‍ത്തിയിട്ടും ആ ആകാരം ഇപ്പോഴും വടകരക്കാര്‍ക്ക് കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല.


ആറു വട്ടം വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച കെ.പി ഉണ്ണികൃഷ്ണനെന്ന ആ വലിയ കൃഷ്ണന്‍ തന്നെയാണത്. കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ്- എസിന്റെയും സ്ഥാനാര്‍ഥിയായി വടകരയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ണികൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചുകയറിക്കൊണ്ടേയിരുന്നു. 1971 മുതല്‍ 91 വരെ വടകരയുടെ എം.പി യായിരുന്നു അദ്ദേഹം. ഇവിടെ നിന്നു വിജയിച്ച് കേന്ദ്രമന്ത്രിയുമായി.


ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഡോ. റാംമനോഹര്‍ ലോഹ്യ, കാമരാജ്, രാജീവ് ഗാന്ധി തുടങ്ങി മൂന്ന് തലമുറയിലെ ദേശീയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള കെ.പി ഉണ്ണികൃഷ്ണന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്നന്മാറി വിശ്രമ ജീവിതത്തിലാണ്. എങ്കിലും രാഷ്ട്രീയരംഗത്തെ ഗതിവിഗതികള്‍ നോക്കിക്കാണുന്നതിന് അദ്ദേഹത്തിന്റെ പ്രായമോ വാര്‍ധക്യപ്രശ്‌നങ്ങളോ ഇപ്പോഴും തടസമല്ല. ഡല്‍ഹിയിലും കോഴിക്കോട്ടുമായുള്ള വാസത്തിനിടയില്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചെന്നുകാണാറുണ്ട്.


തികഞ്ഞ കോണ്‍ഗ്രസുകാരനാണെങ്കിലും തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് അദ്ദേഹം പറയും. കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ്- എസിലേക്കു മാറിയ ഉണ്ണികൃഷ്ണന്‍ പിന്നീട് കോണ്‍ഗ്രസിലേക്കു തിരികെ വരികയായിരുന്നു. ഇടതു മുന്നണിയുടെ ഭാഗമായിരുന്ന കോണ്‍ഗ്രസ്- എസിനു നല്‍കിയ വടകര മണ്ഡലത്തില്‍ ഉണ്ണികൃഷ്ണന്‍ ചര്‍ക്ക അടയാളത്തില്‍ മത്സരിച്ചു. 1971ലെയും 77ലെയും പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തില്‍ മത്സരിച്ച അദ്ദേഹം 1980ല്‍ ഇന്നത്തെ എം.പി മുല്ലപ്പള്ളിയെയാണ് തോല്‍പ്പിച്ചത്.
1984ല്‍ കോണ്‍ഗ്രസിന്റെ കെ.എം രാധാകൃഷ്ണനും 89ല്‍ എ. സുജനപാലിനുമെതിരേ അദ്ദേഹം ചര്‍ക്ക അടയാളത്തില്‍ മത്സരിച്ച് വിജയശ്രീലാളിതനായി.


1991ലെ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോലീബി (കോണ്‍ഗ്രസ്, ലീഗ്,ബി.ജെ.പി) സഖ്യമെന്ന പ്രചണ്ഡമായ പ്രചാരണം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ആ തെരഞ്ഞെടുപ്പിലും ഉണ്ണികൃഷ്ണനെ വടകര വിട്ടില്ല. എം. രത്‌നസിങിനെ അദ്ദേഹം തറപറ്റിച്ചു. തനിക്കെതിരേ ശക്തമായ നീക്കമുണ്ടായിട്ടും തന്നെ ജയിപ്പിച്ചതില്‍ വലിയ പങ്ക് വഹിച്ചത് മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളുമാണെന്ന് ഉണ്ണികൃഷ്ണന്‍ ഈ വിജയത്തെപ്പറ്റി പറഞ്ഞിരുന്നു. പക്ഷെ അന്ന് തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്നതിലെ കണക്ക് പിന്നീട് അവരുടെ ഒപ്പം ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ തീര്‍ത്തെന്നും മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു.


വി.പി സിങ് മന്ത്രിസഭയില്‍ കുറഞ്ഞ കാലംകൊണ്ട് ടെലികോം. ദേശീയപാത, മണ്ഡല്‍ കമ്മിഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം പലതും ചെയ്യാന്‍ താന്‍ ആത്മാര്‍ഥമായി ശ്രമിച്ചുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇറാഖിന്റെ കുവൈത്ത് ആക്രമണകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ഒരുകാലത്ത് ഇന്ദിരാഗാന്ധിയുടെ ഏറ്റവും അടുത്തയാളായിരുന്ന ഉണ്ണികൃഷ്ണന്‍. അടിയന്തരാവസ്ഥക്കാലത്താണ് അവരില്‍ നിന്ന് അകന്നത്. ഒടുക്കം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ണികൃഷ്ണന്‍ നിറഞ്ഞുനിന്നു. രാജീവ്ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ ബോഫോഴ്‌സ് കേസില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിയതിനു മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു.


തിരികെ കോണ്‍ഗ്രസിലെത്തിയിട്ടും ഉണ്ണികൃഷ്ണനെ സോണിയ ഉള്‍പ്പടെയുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അനഭിമതനാക്കിയത് ഇന്നും അണയാത്ത ബൊഫോഴ്‌സ് കേസായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഉണ്ണികൃഷ്ണന്‍ 1996ല്‍ വടകരയില്‍ വീണ്ടും അങ്കത്തിനിറങ്ങിയപ്പോള്‍ സി.പി.എമ്മിലെ ഒ. ഭരതനു മുന്നില്‍ മുട്ടുകുത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തമയമാണുണ്ടായത്.


പണ്ടത്തെ വീറും വാശിയുമൊന്നും ഇക്കാലത്തെ തെരഞ്ഞെടുപ്പുകള്‍ക്കില്ലെങ്കിലും നരേന്ദ്രമോദിയുടെ ഭരണവൈകൃതങ്ങള്‍ക്ക് ഒരു തിരിച്ചടിയാവും ഈ തെരഞ്ഞെടുപ്പെന്നതില്‍ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ അതികായനുമായിരുന്ന ഈ 83കാരന് സംശയമില്ല. കോഴിക്കോട്ടെ പന്നിയങ്കരയ്ക്കടുത്തുള്ള പത്മാലയത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഉണ്ണികൃഷ്ണന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago