രോഗം മറച്ചുവച്ച് വിദേശത്തുനിന്നെത്തി; മൂന്നു പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായിട്ടും അതു മറച്ചുവച്ച് വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കൊല്ലം സ്വദേശികളായ മൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഈ മാസം 16നാണ് ഇവര്‍ അബുദാബിയില്‍ നിന്നെത്തിയത്. യാത്ര പുറപ്പെടുന്നതിന് റാപിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ടെസ്റ്റ് ആവര്‍ത്തിച്ച് ചെയ്തിരുന്നു. രണ്ടു ടെസ്റ്റിലും രോഗബാധ വ്യക്തമായിട്ടും ഇവര്‍ക്ക് അവസാന നിമിഷം യാത്രയ്ക്ക് അനുമതി ലഭിച്ചു.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇവര്‍ പരിശോധനയുടെ കാര്യം എയര്‍പോര്‍ട്ടിലെ ഹെല്പ്പ്ഡസ്കില് അറിയിച്ചില്ല. തുടര്‍ന്ന് വിമാനത്താവളത്തില്നിന്നുളള കെ.എസ്.ആര്.ടി.സി ബസില്‍ ഇവരെ കൊട്ടാരക്കരയിലെ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി.
ഇവിടെവച്ചാണ് ഇവരിലൊരാള്‍ പരിശോധനയുടെ കാര്യം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് മൂന്നു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റില്‍ സംശയം ഉയര്‍ന്നിട്ടും ഇവര്‍ക്ക് എങ്ങനെ യാത്രാനുമതി ലഭിച്ചുവെന്ന കാര്യത്തില്‍ അധികൃതര്‍ക്കു വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."