സി.പി.എം നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിനെ അക്രമിച്ചതായി പരാതി
പുത്തന്‍ചിറ: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ സി.പി.എം നേതാക്കളും മറ്റും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റും ആക്രമിച്ചതായി പരാതി. ഇന്നലെ നടന്ന പഞ്ചായത്ത് തല കാര്‍ഷീക കര്‍മ്മസേനയുടെ പൊതു യോഗത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത്.
60 അംഗങ്ങളുള്ള പഞ്ചായത്ത് തല കാര്‍ഷീക കര്‍മ്മസേനയില്‍ ഒന്‍പതംഗ കമ്മിറ്റിയാണ് നിയന്ത്രണം നടത്തുന്നത്. നിലവിലുള്ള കമ്മിറ്റി തന്നെ തുടരണമെന്ന താല്‍പര്യമാണ് അധ്യക്ഷനായ പ്രസിഡന്റ് മുന്നോട്ട് വച്ചത്. പ്രസിഡന്റ് കെ.വി സുജിത് ലാലടക്കം അടക്കം നാല് പേരാണ് കമ്മിറ്റിയിലുള്ളത്. പുതിയ തെരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ കമ്മിറ്റിയിലുണ്ടാകില്ല എന്നതിനാലാണ് പ്രസിഡന്റ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് മറുഭാഗത്തുള്ളവര്‍ പറയുന്നത്. ഇതംഗീകരിക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പ്രസിഡന്റ് യോഗം അവസാനിച്ചുവെന്ന് പറഞ്ഞ് ഇറങ്ങിപ്പോയപ്പോള്‍ പ്രസിഡന്റിനെ തടഞ്ഞ് നിര്‍ത്തി അക്രമിച്ചുവെന്നാണ് പരാതിയുള്ളത്. യോഗം ബഹളത്തില്‍ മുങ്ങിയപ്പോള്‍ കൃഷിയോഫീസറാണ് അവസാനിപ്പിച്ചത്. തുടര്‍ന്ന് സി.പി.എം നേതാക്കളായ ടി.കെ സന്തോഷ്, എന്‍.ഡി ശ്രീനിവാസന്‍, എം.എം നൗഷാദ് തുടങ്ങിയവര്‍ പ്രസിഡന്റിനേയും കൂട്ടരേയും വീണ്ടും ആകമിച്ചതായും പ്രസിഡന്റ് പക്ഷം പറഞ്ഞു.
സുജിത് ലാലിന്റെ നെഞ്ചത്ത് ടി.കെ സന്തോഷ് ചവുട്ടുകയും നൗഷാദ് നിലത്തേക്ക് തള്ളിയിട്ടെന്നുമാണവര്‍ പറയുന്നത്. അതേ സമയം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ വനിതാ അംഗത്തെയടക്കം ആക്രമിച്ചതായി സി.പി.എം പരാതി ഉന്നയിച്ചിട്ടുണ്ട്. പഞ്ചായത്തംഗം പി.സൗദാമിനി, കര്‍ഷക സംഘം നേതാവ് തങ്കമണി രാജന്‍, സി.പി.എം പുത്തന്‍ചിറ ലോക്കല്‍ സെക്രട്ടറി എം.എം നൗഷാദ്, കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി എം.ബി ശ്രീനിവാസന്‍ എന്നിവരേയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാലും സംഘവും ചേര്‍ന്ന് ആക്രമിച്ചതെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് സി.പി.എം പുത്തന്‍ചിറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് പുത്തന്‍ചിറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.കെ ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ സന്തോഷ്, വി.എന്‍ രാജേഷ്, റോമി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."