കോണ്‍ഗ്രസുമായി എവിടെയും സഖ്യമില്ലെന്ന് ബി.എസ്.പി
ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങുന്നതിനിടെ കോണ്‍ഗ്രസുമായി പാര്‍ട്ടിക്ക് ഒരിടത്തും ബന്ധമില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രസ്താവനയില്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരസ്പര ബഹുമാനത്തിന്റെ പുറത്താണ് എസ്.പിയുമായി സഖ്യമുണ്ടാക്കിയത്. ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ നിരവധി കക്ഷികള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ബി.എസ്.പിയുടെ മുന്നേറ്റത്തിനു ദോഷകരമാവുന്ന വിധത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി എന്തും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മായാവതി പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നു മത്സരിക്കാന്‍ ജനുവരിയില്‍ ബി.എസ്.പി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള സഖ്യത്തിന്റെ സീറ്റ് വിഭജനവും ഇരുകക്ഷികളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസും ഭാഗമാണെന്ന് കഴിഞ്ഞദിവസം എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രസ്താവിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."