തലപ്പിള്ളി താലൂക്ക് സ്‌പെഷല്‍ പാക്കേജ്: നവീകരിച്ച പുത്തന്‍കുളം നാടിന് സ്വന്തം
വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി ഒന്നാം ഡിവിഷനിലെ നവീകരിച്ച പുത്തന്‍കുളത്തിന്റെ സമര്‍പ്പണം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു.
അതിപുരാതനമായ പുത്തന്‍കുളം തലപ്പിള്ളി താലൂക്ക് സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചിലവില്‍ ചെറുകിട ജലസേചനവകുപ്പാണ് നവീകരിച്ചത്. കുളം പഴയ പ്രതാപം വീണ്ടെടുത്തതോടെ പ്രദേശത്തെ ജനങ്ങള്‍ ആഹ്ലാദ തിമിര്‍പ്പിലാണ്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. അസി.എക്‌സി. എന്‍ജിനീയര്‍ സി.വി സുരേഷ് ബാബു റിപ്പോര്‍ട്ടു അവതരിപ്പിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, വത്സല പത്മനാഭന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ കെ. മണികണ്ഠന്‍, അസി.എന്‍ജിനീയര്‍ ഡേവിഡ് സാം സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ വച്ചു പുതുരുത്തി അനന്തനാരായണയ്യര്‍ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ വിജയികളായ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുരസ്‌ക്കാരങ്ങള്‍ നല്‍കി.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി . പുതുരുത്തി ഗവ. യു.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."