ജോസഫ് യു.ഡി.എഫ് വിട്ടുവന്നാല്‍ അപ്പോള്‍ ആലോചിക്കാം: കോടിയേരി
നീലേശ്വരം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് യു.ഡി.എഫ് വിട്ടുവന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മഴ പെയ്യും മുന്‍പ് കുടപിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പി.ജെ ജോസഫ് യു.ഡി.എഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. മാണി കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പറഞ്ഞതാണ്. സീറ്റ് നിഷേധിച്ചതിലൂടെ ജോസഫിനെ മാണി അപമാനിച്ചിരിക്കയാണ്. ഈ അപമാനം സഹിച്ച് പാര്‍ട്ടിയിലും മുന്നണിയിലും തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫാണ്. മുന്നണി വിട്ടാല്‍ മാത്രമേ ജോസഫുമായുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ.
രാജ്യത്തെ ഭരണഘടനയെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അതിനാല്‍ അവര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നതില്‍ അത്ഭുതമില്ല.
ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ജാതിയും മതവും തെരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ അതിന്റെ പ്രത്യാഘാതം പിന്നീട് നേരിടേണ്ടി വരും. അതിന്റെ തിക്തഫലം അനുഭവിച്ചവരുണ്ട്. സി.പി.എം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."