HOME
DETAILS
MAL
മദ്യവില്പനയ്ക്ക് സ്വകാര്യ മേഖല: കോടികളുടെ അഴിമതിയെന്ന് യു.ഡി.എഫ്
backup
May 19 2020 | 03:05 AM
കൊച്ചി: വിദേശമദ്യത്തിന്റെ ചില്ലറ വില്പന രംഗത്തേക്ക് സ്വകാര്യ മേഖലയെ കൊണ്ടുവരുന്നതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യു.ഡി.എഫ്. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഇതിന്റെ തെളിവാണെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന് എം.പി ആരോപിച്ചു. 605 ബാറുകളും 387 ബിയര്‍, വൈന്‍ പാര്‍ലറുകളും ചേര്‍ന്ന് 955 ഔട്ട്ലെറ്റുകളിലൂടെ മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. വിറ്റുവരവിന്റെ മൂന്നിലൊന്ന് വരുമാനം ഇപ്പോള്‍ ബാറുകള്‍ക്ക് നല്കിയിരിക്കുന്നു. സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്കു വേണ്ടി സഹായം ചെയ്ത് കോടികള്‍ കമ്മിഷനടിക്കുകയാണ്. മദ്യവിതരണം വീണ്ടും ബാറുകാരിലേക്കു കൊടുക്കുമ്പോള്‍ മദ്യദുരന്തത്തിനു സാഹചര്യമുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."