കാര്‍ഷിക വിപണന മേളകളുമായി കൃഷി ഭവനുകള്‍
കൂത്താട്ടുകുളം: വിഷു ഈസ്റ്റര്‍ വിപണി വില നിയന്ത്രിക്കാന്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പഞ്ചായത്തുകളിലെ കര്‍ഷകരുടെ സഹകരണത്തോടെയുള്ള കാര്‍ഷിക വിപണനമേള വിഷുക്കണിക്ക് തുടക്കമായി.
10 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന. പാലക്കുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയ ഉദ്ഘാടനം ചെയ്തു. ആലീസ് ഷാജു അധ്യക്ഷയായി. കൃഷി ഓഫീസര്‍ ബോസ് മത്തായി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകുളം കൃഷിഭവന്റെ സ്റ്റാള്‍ കാര്‍ഷിക ലേല വിപണി അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ അധ്യക്ഷനായി. പാമ്പാക്കുടയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വി പോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്‍ അധ്യക്ഷയായി. അമ്മിണി ജോര്‍ജ്, സാജു ജോര്‍ജ്, സിന്ധു ജോര്‍ജ്, സിജി തോമസ്, എം.എന്‍ കേശവന്‍, പി.യു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പിറവത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ഐഷ മാധവ് ഉദ്ഘാടനം ചെയ്തു.
ഡോ. അജേഷ് മനോഹര്‍, സോജന്‍ ജോര്‍ജ്, ടി.കെ തോമസ്, മെബിന്‍ ബേബി എന്നിവര്‍ സംസാരിച്ചു. തിരുമാറാടിയില്‍ കാക്കൂര്‍ സഹകരണ ബാങ്ക് മന്ദിരത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത രാജു ഉദ്ഘാടനം ചെയ്തു. കെ.കെ അബ്രഹാം അധ്യക്ഷനായി. കൃഷി അസി ഡയറക്ടര്‍ ജിജി എലിസബത്ത് പഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."