എങ്കക്കാട് വായനശാലക്ക് ബഹുനില കെട്ടിടം: ഉത്സവ നിറവില്‍ നിര്‍മാണോദ്ഘാടനം
വടക്കാഞ്ചേരി: എങ്കക്കാട് ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ സ്മാരക വായനശാലക്ക് പുതുതായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം സി.പി നാരായണന് എം.പി നിര്‍വഹിച്ചു.
എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണു കെട്ടിട നിര്‍മാണം നടത്തുന്നത്.
താഴത്തെ നിലയില്‍ ഒരു മുറി, ഒന്നാം നിലയില്‍ ആധുനിക സൗകര്യങ്ങളോടെ എ.സി ഹാള്‍, ചുറ്റുമതില്‍ കിണര്‍ നിര്‍മിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശിവ പ്രീയ സന്തോഷ് അധ്യക്ഷയായി.
അത്താണി എസ്.ഐ.എഫ്.എല്‍ ഡയരക്ടര്‍ സേവ്യാര്‍ ചിറ്റിലപ്പിള്ളി , വടക്കാഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ സുരേന്ദ്രന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഗോപാലന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ. പത്മനാഭന്, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ് കുമാര്‍, എം.ആര് സോമനാരായണന്‍, വായനശാല പ്രസിഡന്റ് കെ ദീപക് കുമാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു പി.എന്‍ അനില്‍ കുമാര്‍ (സി.പി.എം), എം.എസ് അബ്ദുള്‍ റസാഖ് (സി.പി.ഐ), സി.കെ ശ്രീധരന് (കോണ്‍ഗ്രസ്), പി.ജി രവീന്ദ്രന് (ബി.ജെ.പി), എങ്കക്കാട് പൂരകമ്മിറ്റിയെ പ്രതിനിധീകരിച്ച് രാംകുമാര്‍, സംഘാടക സമിതി ചെയര്മാന് വി.പി മധു, വായനശാല സെക്രട്ടറി വി മണികണ്ഠന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."