നഗരത്തില്‍ പഴയ വിളക്കുകാലുകള്‍ നോക്കുകുത്തിയായി
ചാവക്കാട്: നഗര വീഥികളില്‍ ഉപയോഗ ശൂന്യമായ പഴയ വഴിവിളക്ക് കാലുകള്‍ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു.
ചാവക്കാട് നഗരത്തില്‍ ബൈപ്പാസ് റോഡിലാണ് വിവിധയിടങ്ങളിലായി ഉപയോഗ ശൂന്യമായ വിളക്ക് കാലുകള്‍ ഇനിയും നീക്കാത്തത്. വണ്‍വേ ട്രാഫിക്കും ഗതാഗതക്കുരുക്കുമായി നഗരം വീര്‍പ്പ് മുട്ടുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് ഇറക്കാന്‍ ഇത്തരം കാലുകള്‍ തടസമാകുകയാണ്.
വലതു ഭാഗത്ത് വിവിധ കേസുകളില്‍ ചാവക്കാട് പൊലിസ് പിടിച്ചിട്ട വാഹനങ്ങളുള്ളതിനാല്‍ ബൈപ്പാസ് റോഡില്‍ പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നു.
സമീപത്തെ വ്യാപാരി വ്യവസായി ആസ്ഥാനത്തേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും പോകുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാനും സമീപത്തെ വിളക്ക് കാല് തടസമാണെന്ന് ആക്ഷേപമുണ്ട്.
കാല് നീക്കം ചെയ്യാനുള്ള ചെലവ് തങ്ങള്‍ വഹിക്കാമെന്ന് രേഖാമൂലം നല്‍കിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."