കൊവിഡ് പ്രതിരോധം: റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നു ഘട്ട പരിശോധന
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിനുകളില്‍ ആളുകള്‍ മടങ്ങിവരുന്ന സാഹചര്യത്തില്‍ കൊവിഡ്-19 രോഗബാധിതരെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നു ഘട്ട പരിശോധനയുമായി ആരോഗ്യ വകുപ്പ്.
വിമാനത്താവളങ്ങളില്‍ പ്രവാസികളെ സ്വീകരിച്ചതിനു സമാനമായ നടപടികളാണ് റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാക്കുന്നത്. കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ വെരിഫിക്കേഷനു വിധേയമാക്കുകയാണ് ആദ്യപടി. സ്വയം പൂരിപ്പിച്ച ഫോമുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ യാത്രക്കാരില്‍ നിന്നും ശേഖരിക്കും. ശേഷം സ്ക്രീനിങ്ങിനു വിധേയമാക്കിയ ശേഷം മാത്രം പുറത്തേക്കു പോകാന്‍ അനുവദിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ കുറയാത്ത സാഹചര്യത്തില്‍ ട്രെയിനില്‍ വരുന്ന എല്ലാവരെയും ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന് പുറമെ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം ഒരു വാതില്‍ വഴി പ്രവേശനവും മറ്റൊരു വാതില്‍ വഴി മാത്രം പുറത്തേക്കുള്ള സഞ്ചാരവും ക്രമപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."