സ്ത്രീധന രഹിത സമൂഹം സംസ്ഥാന കമ്മിറ്റി ഓഫീസ് നാളെ തുടങ്ങും
ആലുവ: സ്ത്രീ തന്നെ ധനം, സ്ത്രീധനം നാടിന് ശാപം എന്ന ആശയവുമായി രൂപീകൃതമായ സ്ത്രീധന രഹിത സമൂഹം(എസ്.ആര്‍.എസ്) സംസ്ഥാന കമ്മിറ്റി ഓഫീസ് നാളെ ആലുവയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ രൂപീകരണത്തിനായി ഏറെ പ്രയത്‌നിക്കുകയും അകാലത്തില്‍ മരണപ്പെടുകയും ചെയ്ത നിഷാദിന്റെ മാതാവ് ഫാത്തിമാ ബീവിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.സ്ത്രീധനം എന്ന മഹാവിപത്തിനെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനായി ഒരു പറ്റം യുവാക്കളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് സ്ത്രീധന രഹിത സമൂഹം രൂപീകരിക്കാന്‍ വഴിതുറന്നത്.
നിരവധി യുവാക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ആശയ വിനിമയവും ചര്‍ച്ചകളും നടത്തി. തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി പല പ്രമുഖ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങള്‍ തേടി. ആര്‍ഭാട രഹിത വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജാതി മത കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായിട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ആശയപ്രചരണം നടത്തുന്നു. മലയാളികളുടെ സാന്നിദ്ധ്യമുള്ള വിദേശ രാജ്യങ്ങളിലും സ്ത്രീധനത്തിനെതിരെ ആശയപ്രചരണം നടത്തുന്നുണ്ട്. ഇതേതുടര്‍ന്ന്
നൂറുകണക്കിന് യുവാക്കളാണ് സ്ത്രീധ രഹിതവും ആര്‍ഭാടവുമില്ലാതെ വിവാഹിതരാകുവാന്‍ രംഗത്ത് വന്നിട്ടുള്ളത്. എസ്.ആര്‍.എസിന്റെ ശ്രമഫലമായി മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലായി ഇതിനകം 12 സ്ത്രീധനരഹിത വിവാഹം സംഘടിപ്പിക്കാന്‍ കഴിഞ്ഞു.
നൂറുകണക്കിന് യുവാക്കാള്‍ സ്ത്രീധന രഹിത വിവാഹനത്തിന് സന്നദ്ധമായി രംഗത്തുവന്നിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് യുവാക്കള്‍ എസ്.ആര്‍.എസില്‍ അണിചേരാന്‍ തയ്യാറായിട്ടുണ്ട്. സ്ത്രീധന രഹിത വിവാഹം പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീധന രഹിത മാട്രിമോണിയല്‍ സംവിധാനം രൂപീകരിച്ചിട്ടുണ്ട്.
എസ്.ആര്‍.എസ് സെക്രട്ടറി അന്‍വര്‍ഷാ ഷംസു, ട്രഷറര്‍ പി.എം.എ. സലാം, വൈസ് പ്രസിഡന്റ് അഷ്‌റഫ് പൂച്ചാക്കല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ എസ്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."