ജനകീയ കണ്‍വന്‍ഷന്‍
കരുനാഗപ്പള്ളി: കരിമണല്‍ ഖനനം പൊതുമേഖലയില്‍ സംരക്ഷിക്കുക, സ്വകാര്യ കുത്തക മുതലാളിമാരുടെ ഈ മേഖലയിലെ കടന്നുകയറ്റം ചെറുക്കുക, ശാസ്ത്രീയ ഖനനയം നടപ്പിലാക്കുക ആവശ്യങ്ങള്‍ ഉന്നയിച്ചു ഐ.ആര്‍.ഇ സംയുക്ത ട്രേഡ്‌യൂനിയന്റെ നേതൃത്വത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ നടത്തും.
26ന് പുതുമണ്ണേല്‍ ഓഡിറ്റോറിയത്തില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടുന്ന കണ്‍വന്‍ഷന്‍ കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍. വിജയന്‍പിള്ള എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം എ.എം സാലി, കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ധീവരസഭ ജില്ലാ പ്രസിഡന്റ് എം. വത്സലന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."