ചൈനയ്ക്ക് താക്കീതുമായി യു.എസ്
വാഷിങ്ടണ്‍: ഹോങ്കോങില്‍ ജോലിചെയ്യുന്ന തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഒരു തരത്തിലും ഇടപെടരുത് എന്ന് ചൈനയ്ക്ക് യു.എസിന്റെ താക്കീത്. ഇതോടെ ഹോങ്കോങില്‍ ജോലിചെയ്യുന്ന യു.എസ് മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നടന്ന വാക് യുദ്ധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും പരസ്പരം മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താക്കീതുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഫ്രീ പ്രസ് അംഗങ്ങളാണ്. അല്ലാതെ പ്രചാരണ സംഘമല്ല. മൈക്ക് പോംപിയോ പറഞ്ഞു. ഹോങ്കോങിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും ഇടപെട്ടാല്‍ ഭാവിയില്‍ ചൈനയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും പോംപിയോ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."