വേനല്‍ ചൂടില്‍ ആശ്വാസമായി പൂക്കോട്ടുകുളംചിറ പുതു ജീവനിലേക്ക്
കൊച്ചി: ആരക്കുഴ പഞ്ചായത്തിലെ സൂപ്പര്‍ സോണിക് കവലക്ക് സമീപമുള്ള പൂക്കോട്ടുകുളം ചിറ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം പുതു ജീവനിലേക്ക് .
നീണ്ട വര്‍ഷങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മുള്ളന്‍ പായലും ആഫ്രിക്കന്‍ പായലും നിറഞ്ഞു നാശോന്മുഖമായ ചിറ നായനാര്‍ മെമ്മോറിയല്‍ വായനശാലയുടെയും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളിന്റെയും നേതൃത്വത്തിലാണ് വീണ്ടെടുത്തത്. പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ കയറുകളും കൊളുത്തിട്ടും മനുഷ്യാധ്വാനവും മാത്രമുപയോഗിച്ചാണ് ചിറ വീണ്ടെടുത്തത്.
ചിറയിലെ മത്സ്യ സമ്പത്തിലും പരിസര പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും ഇത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. ചിറ സജീവമായതിനെത്തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരുമടക്കം വേനല്‍ ചൂടിനെ അതിജീവിക്കാന്‍ ചിറയില്‍ നീന്താന്‍ വലിയ തിരക്കായി. ചിറയുടെ മറ്റു അറ്റകുറ്റ പണികള്‍ക്ക് പക്ഷെ സാമ്പത്തിക സഹായം കൂടിയേ തീരൂ എന്ന നിലയിലാണ് നാട്ടുകാര്‍.ചിറയിലേക്ക് മലിന ജലമൊഴുകാതെയും കന്നുകാലികളെ കുളിപ്പിക്കാതെയുമുള്ള നടപടികള്‍ പഞ്ചായത്ത് കൈ കൊള്ളുമെന്ന പ്രതീക്ഷയിലാണവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."