സമ്മര്‍ദത്തിന് വഴങ്ങി; അന്വേഷണത്തിന് ചൈനയുടെ അനുമതി
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തിനൊടുവില്‍, കൊവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്താനും വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതികരണം പുനപ്പരിശോധിക്കാനും ചൈനയുടെ അനുമതി. വിഷയത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രങ്ങള്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു.
ലോകത്താകമാനം ബില്ല്യന്‍ കണക്കിന് ജനങ്ങളെ ബാധിച്ച മാഹാമാരി പൊട്ടുപ്പുറപ്പെട്ടപ്പോള്‍ ചൈന സുതാര്യതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് പ്രവര്‍ത്തിച്ചതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകാരോഗ്യ സമ്മേളനത്തില്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സമ്മേളനത്തില്‍ അവതരിപ്പിച്ച കരടിന്‍മേല്‍ നടത്തുന്ന ചര്‍ച്ചയിലെ പ്രത്യേക ക്ഷണിതാവായി സംസാരിക്കുകയായിരുന്നു ഷി. വിഷയത്തില്‍ പുനപ്പരിശോധന വേണമെന്ന ആവശ്യത്തെ ചൈന പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ലോകം ഈ സാഹചര്യത്തെ അതിജീവിച്ചതിന് ശേഷം ആവാമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം വേണമെന്ന യു.എസിന്റെയും കാന്‍ബറയുടെയും ആവശ്യം നേരത്തെ ചൈന എതിര്‍ത്തിരുന്നു. 120ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗം ഇന്ന് സമാപിക്കുന്നതോടെ വിഷയത്തില്‍ തീരുമാനമാവുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."