മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ബി.എസ്.എന്‍.എല്‍
കൊച്ചി: മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ബി.എസ്.എന്‍.എല്‍ എറണാകുളം സര്‍ക്കിള്‍. വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്‍ മികച്ച നേട്ടമുണ്ടാക്കിയതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ ജി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2,88,399 പുതിയ മൊബൈല്‍ വരിക്കാരെയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെക്കോഡ് നേട്ടമാണിത്. 20,978 ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും 22,801 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ഇതിന് പുറമേ നല്‍കി. ആകെ 508 കോടി രൂപയുടെ വരുമാനമാനമാണ് ഉണ്ടാക്കിയത്.
മുന്‍ വര്‍ഷമിത് 500 കോടി രൂപയായിരുന്നു. ഇതുവഴി കേരളത്തിലെ സര്‍ക്കിളുകളില്‍ ഏറ്റവും നേട്ടം കൊയ്ത സര്‍ക്കിളെന്ന പദവി എറണാകുളം നിലനിര്‍ത്തി.
കഴിഞ്ഞ മാസം മാത്രം 61,221 പുതിയ വരിക്കാരെ ചേര്‍ത്തതു വഴി മാര്‍ച്ച് മാസത്തിലെ കണക്ഷനുകളില്‍ രാജ്യത്ത് രണ്ടാമതെത്താനും കഴിഞ്ഞു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയാണ് ഒന്നാമതെത്തിയത്. സംസ്ഥാനത്തെ എല്ലാ എസ്.എസ്.എകളിലുമായി 2.20 ലക്ഷം കണക്ഷനുകളാണ് കഴിഞ്ഞ മാസം നേടിയത്. ഇതിന്റെ 28 ശതമാനവും എറണാകുളം സര്‍ക്കിളിനു കീഴിലാണ്. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ വെല്ലുവിളി മറികടക്കാന്‍ ബി.എസ്.എന്‍.എല്‍ പുതുതായി അവതരിപ്പിച്ച 339 പ്ലാനിന് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നതെന്ന് ജി.മുരളീധരന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 525 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാലു ലക്ഷം മൊബൈല്‍ വരിക്കാരെ പുതുതായി ചേര്‍ക്കും. നിലവില്‍ നഗരത്തിലെ 12 ഇടങ്ങളില്‍ മാത്രമാണ് വൈഫൈ ഹോട്‌സ്‌പോട്ടുള്ളത്. 400 പുതിയ ടവറുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ത്രീജി ടവറുകളില്ലാത്തിടത്താണ് ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നതെന്ന് അധികൃര്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."