ജൈവ പച്ചക്കറി മേളയില്‍ കണിവെള്ളരിക്ക് ആവശ്യക്കാരേറെ
കൊച്ചി:ഇന്നലെ രാജേന്ദ്രമൈതാനിയില്‍ ആരംഭിച്ച ജൈവ പച്ചക്കറിമേളയില്‍ കണിവെള്ളരിക്ക് ആവശ്യക്കാരേറെ. ചെറുതും വലുതുമായ നൂറുകണക്കിന് കണിവെള്ളരികളാണ് ഇന്നലെ വിറ്റുപോയത്.
വിവിധ സഹകരണസംഘങ്ങളുടെയും കുടുംബശ്രീപോലുള്ള കൂട്ടായ്മകളുടെയും സഹകരണത്തോടെ സി.പി.എം ജില്ലാ കമ്മിറ്റിയാണ് ജൈവ പച്ചക്കറിമേള ഒരുക്കിയത്. വിഷുവിന് വിഷരഹിത പച്ചക്കറി കഴിക്കാമെന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന മേളയില്‍ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടുദിവസത്തേക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന മേളയില്‍ ജൈവ പച്ചക്കറിക്കൊപ്പം വിവിധ തരം പഴവര്‍ഗ്ഗങ്ങളും നാടന്‍ മുട്ടകളും ജ്യൂസുകളും ഇടംപിടിച്ചിട്ടുണ്ട്.
കൊടപ്പന്‍,ചീര,പൈനാപ്പിള്‍,പടവലം,പച്ചമുളക്,മത്തന്‍,കുമ്പളം തുടങ്ങീ കുത്തരിയും നാടന്‍ അവലും വരെ മേളയില്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. പതിനെട്ട് മണിയന്‍ പയറും പാടത്ത് വിതച്ചെടുക്കുന്ന പൊളിച്ചെടുക്കുന്ന പയറും മുരിങ്ങക്കായക്കുമൊക്കെ വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാരേറെയാണ്.പൊളിച്ചെടുക്കുന്ന പയര്‍ ഒരു കിലോയ്ക്ക് 100രൂപയാണ് വില. വെള്ളരി ഒരു കിലോയ്ക്ക് 20രൂപ നല്‍കണം.
പച്ചക്ക കിലോയ്ക്ക് 60 രൂപയാണെങ്കില്‍ വെണ്ടയ്ക്കയുടെ വില 80രൂപയാണ്.വിവിധ തരത്തിലുള്ള മാമ്പഴങ്ങളാണ് മേളയിലെ മറ്റൊരു ആകര്‍ഷണം.ഹിമബയന്ത്,ഗുദാതത്ത്,കിളിമൂക്ക്,അല്‍ഫോന്‍സ,ഗന്ധമേരി തുടങ്ങിയ പേരുകളിലാണ് മാമ്പഴങ്ങളെത്തിയിരിക്കുന്നത്. മേള ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."