HOME
DETAILS
MAL
കൊവിഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയത് അസിം പ്രേംജി
backup
May 19 2020 | 03:05 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വ്യവസായി വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി. കൊവിഡുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തവരെ വച്ച് ഫോബ്സ് തയാറാക്കിയ വ്യവസായികളുടെ പട്ടികയില്‍ മൂന്നാമതാണ് അസിം പ്രേംജി. മെഡിക്കല്‍ സേവന മേഖലയ്ക്കാണ് കൂടുതല്‍ തുകയും സംഭാവന നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ച ഏപ്രില്‍ മാസത്തില്‍ തന്നെ 1,125 കോടി രൂപയാണ് അസിം പ്രേംജി സംഭാവന ചെയ്തത്. ഇതില്‍ ആയിരം കോടി നല്‍കിയത് അസിം പ്രേംജി ഫൗണ്ടേഷനാണ്. വിപ്രോ 100 കോടിയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."