കായലില്‍ രാസമാലിന്യവും ഉപ്പും; മത്സ്യസമ്പത്ത് കുറയുന്നു
തുറവൂര്‍: കായലില്‍ ഉപ്പ് വെള്ളം കയറിയതോടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വറുതി കാലം. വേമ്പനാട് കായലിന്റെ കൈവഴികളായ തൈക്കാട്ടുശേരി കായല്‍, കാക്കത്തുരുത്ത് കായല്‍, കൈതപ്പുഴ കായല്‍, കുറുമ്പി കായല്‍, തഴുപ്പ് കായല്‍ എന്നിവിടങ്ങളിലെല്ലാം ഉപജീവനത്തായി മത്സ്യബന്ധനം നടത്തികൊണ്ടിരുന്ന തൊഴിലാളിക്കള്‍ക്കാണ് മത്സ്യലഭ്യതയില്ലാത്തതിനാല്‍ വറുതി നേരിടേണ്ടി വരുന്നത്.
വേമ്പനാട്ടു കായലുകളിലെ തണ്ണീര്‍മുക്കം ബണ്ടിലെ 19 ഷട്ടറുകള്‍ പൂര്‍ണ്ണമായും തുറന്നതോടെ വേലിയേറ്റ സമയത്ത് ഉള്‍നാടന്‍ കായലുകളില്‍ ഉപ്പുവെള്ളം എത്തുന്നു.
മുന്‍ കാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നാല്‍ പോളപായല്‍ ഉള്‍പ്പെടെയുള്ള എല്ലാം മാലിന്യങ്ങളും വേലിയേറ്റത്തോടെ എത്തുന്ന ഉപ്പുവെള്ളം കായലിന്റെ അടിത്തട്ട് ഉള്‍പ്പെടെ വൃത്തിയാക്കുമായിരുന്നു. ഈ സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സുലഭമായി മത്സ്യങ്ങള്‍ ലഭിക്കുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കായലുകളില്‍ വന്‍തോതില്‍ രാസമാലിന്യം കലരുകയും ഉപ്പ് വെള്ളത്തിന്റെ കാഠിന്യം കൂടുകയും ചെയ്യുന്നതോടെ മത്സ്യങ്ങളുടെ ഉല്പാദനത്തിലും പ്രജനനത്തിനും ഗണ്യമായ കുറവ്‌വരുന്നതാണ് കാരണമാകുന്നത്.
പോളപായല്‍ ചീഞ്ഞ് കായലിന്റെ അടിത്തട്ട് മുഴുവന്‍ മലിനപ്പെടുത്തുന്ന പ്രതിഭാസത്തിന് ചെറിയൊരു അളവില്‍ പരിഹാരമാകുമെങ്കിലും ഉപ്പുവെള്ളം കായലിലെത്തുന്നതോടെ മത്സ്യലഭ്യത കുറയുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചെറുവള്ളങ്ങളില്‍ വീശു വല, നീട്ടു വല, ഉടക്ക് വല എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കാണ് ഉപ്പിന്റെ കാഠിന്യം പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഉപ്പ് വെള്ളം കായലിന്റെ അടിത്തട്ട് വൃത്തിയാക്കുമെങ്കിലും മത്സ്യ കുഞ്ഞുങ്ങളുടെ നാശത്തിന് ഇടയാക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരമ്പരാഗതമായി സ്വമേധയാ കായലിലുള്ള വേലിയേറ്റ വേലിയിറക്ക സമയങ്ങളിലെ മത്സ്യബന്ധനമാണ് തൊഴിലാളികള്‍ക്ക് ഗുണകരമമെന്ന് പൊതുവേ അഭിപ്രായം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."