HOME
DETAILS
MAL
സിറിയയില്‍ 38 ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തി
backup
March 12 2019 | 22:03 PM
ദമസ്കസ്: സിറിയയില്‍നിന്ന് ഐ.എസിന്റെ അവസാന കേന്ദ്രവും തിരിച്ചുപിടിക്കാനുള്ള യു.എസ് പിന്തുണയോടെയുള്ള ആക്രമണത്തില്‍ 38 ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തി. ബാഗൂസ് ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഐ.എസുകാര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്സ് (എസ്.ഡി.എഫ്) തലവന്‍ മുസ്ഥഫ ബാലി പറഞ്ഞു.
ഏറ്റുമുട്ടലില്‍ മൂന്ന് എസ്.ഡി.എഫ് സൈനികരും കൊല്ലപ്പെട്ടു. ബഗൂസില്‍ ഐ.എസുകാര്‍ തമ്പടിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് സൈന്യം നീങ്ങുകയാണെന്നും ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചത്തെ ഉപരോധത്തിന് ശേഷം ഞാറാഴ്ചയാണ് ബാഗൂസിലെ പോരാട്ടം ആരംഭിച്ചത്.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന യൂഫ്രട്ടീസ് നദിക്കരയിലെ ഐ.എസ് കേന്ദ്രമാണ് ബാഗൂസ്.
4000 സിവിലയന്മാര്ക്കൊപ്പം 500 ഐ.എസുകാര്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."