കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
അഹമ്മദാബാദ്: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി. മോദി വെറുപ്പ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
നിങ്ങളുടെ വോട്ട് ആയുധമാണ്. അതു കൃത്യമായി ഉപയോഗിക്കുകയും ഭരണാധികാരികളോടെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യണം. അദ്ദേഹം (മോദി) വാഗ്ദാനം ചെയ്ത ജോലി എവിടെ? അദ്ദേഹം നല്‍കാമെന്നു പറഞ്ഞ 15 ലക്ഷം എവിടെ? സ്ത്രീ സംരക്ഷണത്തിനായി അദ്ദേഹം എന്തുചെയ്തു? എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗ്രത പുലര്‍ത്തണം.
പ്രതിവര്‍ഷം രണ്ടുകോടി ജോലിയാണ് ബി.ജെ.പി വാഗ്ദാനംചെയ്തത്. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ആയുധം. ആവശ്യമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തേണ്ടതില്ല. വരാനിരിക്കുന്നത് രാജ്യത്തിന് ഏറ്റവും വിലപ്പെട്ട തെരഞ്ഞെടുപ്പാണ്. നമ്മള്‍ രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ വികസനത്തില്‍ ശ്രദ്ധചെലുത്തുകയും വേണം. സ്‌നേഹത്തിലും സാഹോദര്യത്തിലും അടിയുറച്ചതാണ് ഇന്ത്യയുടെ ഘടനയെന്നും അവര്‍.
കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ ലഖ്‌നൗവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പം പ്രിയങ്ക പങ്കെടുത്തിരുന്നെങ്കിലും റാലിയില്‍ അവര്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നില്ല.
രാഹുലും സോണിയാ ഗാന്ധിയും രണ്ടു സീറ്റുകളില്‍ വീതം മത്സരിക്കുന്നതിനാല്‍ തന്നെ ഇത്തവണ പ്രിയങ്ക ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു. പ്രിയങ്ക മത്സരിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായിരിക്കെ പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാവും അവര്‍ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."