HOME
DETAILS
MAL
മാധ്യമങ്ങളുമായി ഇടപെടല്‍: മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
backup
June 25 2018 | 09:06 AM
തിരുവനന്തപുരം: മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
ഫോണ്‍കെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് പി.എസ്. ആന്റണി കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."