ട്വിറ്ററില്‍ ഇസ്ലാമിന് എതിരായ സന്ദേശം: സഊദിയില്‍ മലയാളി യുവാവ് തടവില്‍
ജിദ്ദ: സഊദി അറേബ്യയില്‍ പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാവ് തടവില്‍. ആലപ്പുഴ സ്വദേശിയായ യുവാവ് ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചത് .
ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി .അബദ്ധത്തില്‍ പറ്റിയതാണെന്ന് കുറ്റ സമ്മതം നടത്തുകയും ചെയ്തു .ഇതിനെ തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും മതത്തെയും ,രാജ്യത്തെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊന്നും പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."