രാജസ്ഥാനില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു . രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മുഖ്യ വിമര്‍ശകനും വിമതനുമായ ഘനശ്യാം തിവാരിയാണ് ദേശീയ നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ചത്.
ഡിസംബറില്‍ തെരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്ന രാജസ്ഥാനില്‍ ഘനശ്യാമിന്റെ രാജി ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ഏകാധിപതിയെ പോലെയാണ് വസുന്ധര രാജെ സിന്ധ്യ പെരുമാറുന്നതെന്നും, അവര്‍ വിവിധ സ്ഥാനമാനങ്ങള്‍ പുറത്തുള്ളവര്‍ക്ക് നല്‍കി പാര്‍ട്ടിയെ കബളിപ്പിച്ചതായും ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം, മേല്‍ ജാതിക്കാര്‍ക്കുള്ള സംവരണം, സംസ്ഥാനത്തെ അഴിമതി എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുമായി തിവാരി ചര്‍ച്ച നടത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഭരണ വിരുദ്ധ വികാരം ഗുജറാത്തിലും ശക്തമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്നും കനത്ത തോല്‍വികള്‍ ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ഘനശ്യാം തിവാരിയുടെ രാജി ബി.ജെ.പിയെ കൂടതല്‍ പ്രതിരോധത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."