വസ്ത്രം കൊണ്ട് തിരിച്ചറിയൂ ഈ സ്‌നേഹപ്പെയ്ത്തുകളെ; വഴിദൂരം നടന്നുവരുന്നവരുടെ വിശപ്പും തളര്‍ച്ചയുമകറ്റാന്‍ രാവുകള്‍ പകലാക്കി മുസ്‌ലിം യുവാക്കള്‍ video
ന്യൂഡല്‍ഹി: കുന്നോളം പ്രതീക്ഷകള്‍ നെയ്ത് തങ്ങള്‍ അധികാരത്തിലേറ്റിയവര്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കയ്യൊഴിഞ്ഞപ്പോള്‍ അവരെ സഹായിക്കാനെത്തിയത് വസ്ത്രത്തിന്റെയും മറ്റും പേരു പറഞ്ഞ് അകറ്റി നിര്‍ത്തിയ ജനക്കൂട്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാതങ്ങള്‍ നടന്നു തളര്‍ന്നു വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ചെരുപ്പുമൊക്കെ ഒരുക്കി റോഡരികില്‍ കാത്തു നില്‍ക്കുന്ന മുസ്‌ലിം യുവാക്കളുടെ സ്‌നേഹപ്പെയ്ത്ത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
During this lock down, the people of Arif Masood Fans club presented slippers to the migrants laborers who are going to their homes.#MuslimKhidmatGaar pic.twitter.com/QhVLoKgypS
— زماں (@Delhiite_) May 16, 2020
കൊവിഡിന്റെ പേരില്‍ ഉള്‍പെടെ രാജ്യമെങ്ങും മുസ്‌ലിങ്ങള്‍ അധിക്ഷേപത്തിനും അതിക്രമത്തിനും ഇരയാവുമ്പോള്‍ തന്നെയാണ് മതവും ജാതിയും ചോദിക്കാതെ വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍ ഇവര്‍ ഉറക്കിളക്കുന്നത്.
A kind gesture can reach a wound that only compassion can heal! pic.twitter.com/vFf4q6e7gt
— Salman Nizami (@SalmanNizami_) May 17, 2020
എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഉസ്മാനി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വിജേന്ദ കുമാര്‍ എന്നയാളുടെ പ്രതികരണം കാണാം.
'ധാരാവിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. വരുന്ന വഴിയിലെല്ലാം മുസ് ലിം സഹോദരങ്ങള്‍ ഭക്ഷണവും വെള്ളവും മറ്റുമൊരുക്കി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. രാത്രി 12 മണിക്കു പോലും അവര്‍ ആ തെരുവില്‍ ട്രക്കുകള്‍ക്കും നടന്നു തളര്‍ന്നു വരുന്നവര്‍ക്കും പിന്നാലെ ഭക്ഷണപ്പൊതികളുമായി ഓടി നടക്കുകയാണ്'- അദ്ദേഹം പറയുന്നു. തങ്ങളെ സഹായിച്ച് സംഘങ്ങളില്‍ 80 ശതമാനവും മുസ്‌ലിങ്ങള്‍ ആണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്.
While the Indian state is continuously engaged in vilifying, torturing and criminalising Muslims..watch what a migrant has to say about Muslims. ?
— Sharjeel Usmani (@SharjeelUsmani) May 18, 2020
Video courtesy: @indscribe Sahib. pic.twitter.com/Ya8IfWotSU
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പാകമായ ചെരുപ്പുകള്‍ നല്‍കുന്നതാണ് മറ്റൊരു വീഡിയോ. ഇത്തരത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയകളില്‍ നാം തോല്‍ക്കില്ലെന്ന കുറിപ്പോടെ ആളുകള്‍ പങ്കുവെച്ചിരിക്കുന്നത്.
Jamat e Islami Hind has set up their food stall permanently on Bhopal Bypass to help migrant labors. pic.twitter.com/wcZQENxN4O
— Batolebaaz (@AntiCAA_NPR) May 15, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."