HOME
DETAILS
MAL
രണ്ടാം തവണയും ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളി
backup
March 13 2019 | 04:03 AM
ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളി. 242നെതിരേ 391 വോട്ടുകള്‍ക്കാണ് പ്രധാനമന്ത്രി തെരേസാമേ അവതരിപ്പിച്ച കരാര്‍ പാര്‍ലിമെന്റ് തള്ളിയത്.
രണ്ടാം തവണയാണ് കരാര്‍ പാര്‍ലിമെന്റില്‍ പരാജയപ്പെടുന്നത്. ഇന്നു കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യത്തില്‍ വോട്ടിംഗ് നടക്കും. ഇവിടെയും ഗവണ്മെന്റ് പരാജയപ്പെടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
അങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി രാജിവെക്കുകയോ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടിഷ് പിന്മാറ്റം നീട്ടിവെക്കുകയോ വേണ്ടി വന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."