ഷാപ്പ് നടത്തിപ്പുകാരന്റെ വീട്ടില്‍ നിന്ന് 400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
കായംകുളം :ഷാപ്പ് നടത്തിപ്പുകാരന്റെ വീടിനോട് ചേര്‍ന്നുള്ള മതില്‍കെട്ടിന് സമീപത്ത് നിന്നും 400 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.ഷാപ്പ് നടത്തിപ്പുകാരനെ എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കായംകുളം പുല്ലുകുളങ്ങര ടി എസ് 25)0 നമ്പര്‍ ഷാപ്പ് നടത്തിപ്പുകാരനായ കീരിക്കാട് കണ്ടല്ലൂര്‍ വിജയഭവനില്‍ ബാനര്‍ജി (44 )നെയാണ് അറസ്റ്റ് ചെയ്തത്.കള്ളില്‍ വീര്യം പകരുന്നതിനായി സ്പിരിറ്റ് ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയത്.
ഷാപ്പില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.തുടര്‍ന്ന് ഷാപ്പ് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. മുപ്പത് ലിറ്ററിന്റ്റെ കന്നാസുകളിലാക്കി കുഴിച്ചിട്ടിരുന്ന 400 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.
എക്‌സൈസ് സ്‌ക്വാഡ് സി ഐ റ്റി. അനില്‍കുമാര്‍,ഇന്‍സ്‌പെക്ടര്‍മാരായ കെ .വി .സദയകുമാര്‍,കെ. റ്റി അഭിലാഷ്,പ്രിവന്റീവ് ഓഫീസര്‍മാരായ എസ് .മധുസൂദനന്‍ നായര്‍,കെ .വി വിനോദ്,എ.കെ അജയകുമാര്‍,റ്റി.ആര്‍ മുകേഷ് കുമാര്‍,ഡി .എസ് മനോജ്,ജിതിന്‍ലാല്‍,സുധീഷ് കുമാര്‍,എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
എരുവയില്‍ നിയമം ലംഘിച്ച് പുലര്‍ച്ചെ ആറുമണിയ്ക്ക് തുറന്ന് പ്രവര്‍ത്തിച്ച ടി എസ് 23)0 നമ്പര്‍ ഷാപ്പിനെതിരെ കേസെടുത്തു.ഷാപ്പിലെ വില്‍പ്പനക്കാരന്‍ പെരിങ്ങാല സ്വദേശി വാമനനെ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."