റോഡപകടത്തില്‍ മരിച്ചവരേയും പരുക്കേറ്റവരേയും ഒരേ ട്രക്കില്‍ കയറ്റി വിട്ട് യു.പി സര്‍ക്കാര്‍; ജാര്‍ഖണ്ഡലേക്കുള്ള അതിഥി തൊഴിലാളികളോടാണ് ഈ ക്രൂരത
പട്‌ന: റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു മൃതദേഹം അയച്ചത്.
ശനിയാഴ്ച രാവിലെ ലഖ്നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഔറിയ എന്ന സ്ഥലത്ത് നടന്ന അപകടത്തിന്റെ ഇരകളാണ് യോഗി സര്‍ക്കാറിന്റെ ക്രൂര നടപടിക്ക് ഇരയായത്. അപകടത്തില്‍ 26 അതിഥി തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടത്. 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജസ്ഥാനില്‍ നിന്നും പഞ്ചാബില്‍ നിന്നും വന്ന ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരില്‍ 11 പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാളികളുമായിരുന്നു.
എന്നാല്‍ യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രംഗത്തെത്തി. മനുഷ്യത്വ രഹിതമായ നടപടിയാണ് യു.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്ത ഈ നടപടി ഒഴിവാക്കേണ്ടതായിരുന്നു. ജാര്‍ഖണ്ഡ് അതിര്‍ത്തി വരെയെങ്കിലും നിങ്ങള്‍ക്ക് അവരെ മറ്റൊരു വാഹനത്തില്‍ എത്തിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ബൊകാറോയിലുള്ള അവരുടെ വസതിയിലേക്ക് ഞങ്ങള്‍ അവരെ എത്തിക്കുമായിരുന്നു' യു.പി സര്‍ക്കാരിനേയും നിതീഷ് കുമാറിനേയും ടാഗ് ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. നടപടി ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."